സി.പി.എമ്മും ബി.ജെ.പിയും ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

Thursday, October 11, 2018

ശബരിമല വിഷയത്തിൽ കോൺഗ്രസിന് ഒരു നിലപാടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല വിഷയത്തിൽ സി.പി.എമ്മിനാണ് ഇരട്ടത്താപ്പുള്ളത്. ബി.ജെ.പിയും, സി.പി.എമ്മും ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സി.പി.എമ്മിന്‍റെ ശ്രമം.

സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റണമെന്ന കൊടിയേരിയുടെ പ്രസ്താവന മലബാറിൽ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നാടിന്‍റെ സമാധാനന്തരീക്ഷം തകർക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്നും ഇത് തീക്കളിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.