പി.കെ ശശി വിവാദത്തില്‍ കേസ് അന്വേഷിക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Sunday, September 30, 2018

പി.കെ ശശി എം.എൽ.എക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പാർട്ടി അന്വേഷിക്കുമെന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളുടെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതിന് തുല്യമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി പറഞ്ഞു. കേസ് അന്വേഷിക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. പാർട്ടി അന്വേഷിക്കാമെന്ന് കരുതി ഫയൽ മടക്കാമെന്ന് കരുതിയാൽ നടക്കില്ലെന്നും മുല്ലപ്പള്ളി ജയ്ഹിന്ദ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഈ അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി 8 മണിക്ക് ജയ്ഹിന്ദിൽ കാണാം.