മുല്ലപ്പള്ളി രാമചന്ദ്രന്‍ KPCC അധ്യക്ഷനായി ചുമതലയേറ്റു

Jaihind Webdesk
Thursday, September 27, 2018

തിരുവനന്തപുരം: കെ.പി.സി സി പ്രസിഡന്‍റായി മുല്ലപള്ളി രാമചന്ദ്രൻ ചുമതല ഏറ്റെടത്തു. പാർട്ടിയെ ശക്കതിപ്പെടുത്തി ലോക്സഭ തെരെത്തടുപ്പിൽ കേരളത്തിൽ മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ആവേശകരമായ അന്തരീക്ഷത്തിലായരുന്നു മുല്ലപള്ളി രാമചന്ദ്രൻ ചുമതല ഏറ്റെടുത്തത്.കെ.പി.സി സി ആസ്ഥാനമായ ഇന്ദിര ഭവൻ പ്രവർത്തകരാൽ നിറഞ്ഞു കവിഞ്ഞു.നേതാക്കളുടെ വൻ നിര തന്നെ ഇന്ദിര ഭവനിൽ എത്തി.സസ്ഥാനം ഒഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ മുല്ലപള്ളി രാമചന്ദ്രന് ചുമതല കൈകമാറി. തുടർന്ന് നടന്ന യോഗം എ.ഐ.സി.സി വർക്കിംഗ് കമിറ്റിയംഗം എ.കെ ആന്റണി ഉത്ഘാടനം ചെയ്തു.

പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് യോഗത്തിൽ സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു.ഇൻഡ്യ കണ്ട എറ്റവും വലിയ ഫാസിസ്റ്റാണ് നരേന്ദ്ര മോദി. ഭരണ തുടർച്ച ഉണ്ടായാൽ മോദി ഭരണഘടനയെ അട്ടിമറിക്കും. ഇത് അനുവദിക്കാൻ കഴിയില്ല. 2019ലെ മോദിക്ക ശക്തമായ തിരിച്ചടി നൽകാൻ കേരളത്തിലെ പാർട്ടിയെ സജ്ജമാക്കും.കേരളത്തിലെ ബി ജെ.പിയും സി.പി.എം ഉം ഒരേ തുവൽ പക്ഷികളാണന്നും അദ്ദേഹം പറഞ്ഞു

കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഊഷ്മളമായ ബന്ധത്തെയും കെപി.സി സി പ്രസിഡന്റ് അനുസ്മരിച്ചു.