രാവിലെ 11 മണിയോട് കൂടിയാണ് കെ.പി.സി.സിപ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഔദ്യോഗികമായി തന്റെ ഓഫീസ് പ്രവേശനം നടത്തിയത്. എ.കെ ആന്റണി, സി.വി പത്മരാജൻ എന്നിവർ ഉപയോഗിച്ച പഴയ കെട്ടിടത്തിലെ മുറിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
രാജ്യം കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും
മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും
മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന നടപടി ഉണ്ടാകരുതെന്നും വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ബ്രൂവറിക്ക് അനുമതി നൽകാൻ ഏങ്ങനെ തീരുമാനമെടുത്തുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.