സാമ്പത്തിക പ്രതിസന്ധിക്കിടയിലെ സർക്കാർ ധൂർത്തിനെ വിമർശിച്ച് മുല്ലപ്പളളി രാമചന്ദ്രൻ

Jaihind News Bureau
Thursday, November 7, 2019

സാമ്പത്തിക പ്രതിസന്ധിക്കിടയിലെ സർക്കാർ ധൂർത്തിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷ്യൻ മുല്ലപ്പളളി രാമചന്ദ്രൻ. ധാരാളിത്തത്തിന് പിണറായി വിജയനെ പോലെ പേരുകേട്ട മറ്റൊരു മുഖ്യമന്ത്രി കേരള ചരിത്രത്തിലില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്‍റെ താൽപര്യം കണക്കിലെടുക്കാത്തവരാണ് മുഖ്യമന്ത്രിയും, ധനമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.പി.സി.സി പുനസംഘടന ഉടൻ ഉണ്ടാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.