‘കള്ളവോട്ട് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തം; മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു’ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Thursday, May 2, 2019

കള്ളവോട്ട് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം വിഷയത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണെന്ന് കെ.പി.സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞടുപ്പ് കമ്മീഷനെ അസ്ഥിരപ്പെടുത്താൻ നരേന്ദ്ര മോദി ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കള്ളവോട്ട് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് വ്യക്തമാണ്. കള്ള വോട്ട് സംബന്ധിച്ച് കോൺഗ്രസ് തെളിവുകൾ സഹിതമാണ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും മുല്ലപള്ളി രാമചന്ദ്രൻ ചുണ്ടിക്കാട്ടി.

തെരഞ്ഞടുപ്പ് കമ്മീഷനെ അസ്ഥിരപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നു. പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളെ തെരഞ്ഞടുപ്പ് കമ്മീഷൻ അവഗണിക്കുന്നു. തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്ക് ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിക്ക് എതിരെ മാത്രം നടപടി തെരഞ്ഞടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നു. അതേ സമയം ബി.ജെ.പി നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകുന്നു.

മസൂദ് അസറിന് എതിരെ യു.പി.എ സർക്കാർ സ്വീകരിച്ച നടപടികൾ അന്നത്തെ ആഭ്യന്തര സഹമന്ത്രി എന്ന നിലയിൽ വെളിപ്പെടുത്താനാകില്ലെന്നും മുല്ലപള്ളി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.