വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; സമയപരിധി ഒരുമാസത്തേക്കുകൂടി നീട്ടണമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തീയതി ഒരു മാസം കൂടി നീട്ടണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്മീഷന്‍ നേരത്തെ അനുവദിച്ച സമയപരിധി ഈ മാസം 16ന് അവസാനിക്കും. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അനുമതി നല്‍കണമെന്ന കോണ്‍ഗ്രസിന്‍റെ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു .

എന്നാല്‍ സയമപരിധി തീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോഴുള്ള സാങ്കേതികപിഴവുകൊണ്ട് പതിനായിരക്കണക്കിന് അര്‍ഹരായവര്‍  പട്ടികയില്‍ നിന്നും പുറത്തു പോകും. അതു ഒഴിവാക്കാന്‍ സമയപരിധി നീട്ടി ഒരുമാസത്തേക്ക് നീട്ടണം. നീതിപൂര്‍വ്വവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പു നടത്താന്‍ ഇത്തരമൊരു നടപടിയിലൂടെ മാത്രമേ സാധിക്കൂവെന്നും മുല്ലപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment