അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം; മുഖ്യമന്ത്രി നാടിന്‍റെ ഘാതകനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, June 10, 2020

 

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തിനു വേണ്ടിയാണ് പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ ലോബി സംസ്ഥാനം മുടിക്കുകയാണ്. നാടിന്‍റെ ഘാതകനാണ് മുഖ്യമന്ത്രി. ഏതു കരാറുകാരന് വേണ്ടിയാണ് മുഖ്യമന്ത്രി പദ്ധതി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം. വിഷയത്തെ യുഡിഎഫ് ശക്തമായി നേരിടും. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനവഞ്ചനയാണ്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.