മുഖ്യമന്ത്രിക്ക് സംഘപരിവാർ മനസെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പിണറായിയുടെ ന്യൂനപക്ഷപ്രേമം കാപട്യമെന്നും പിണറായി നടപ്പിലാക്കുന്നത് മോദിയുടെ നയങ്ങളെന്നും വിമർശനം

Jaihind News Bureau
Saturday, January 11, 2020

സംഘപരിവാർ മനസുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.പ്രമേയം കൊണ്ടു മാത്രം ന്യൂനപക്ഷത്തോടൊപ്പം നിൽക്കുന്ന മുഖ്യമന്ത്രിയെന്ന പ്രതിശ്ചായ പിണറായിക്ക് ലഭിക്കില്ല. സിപിഎമ്മുമായി താൻ കൈ കോർത്തു പിടിച്ചാൽ, സിപിഎം കൊന്നു തള്ളിയ യുവാക്കളുടെ ആത്മാക്കൾ തന്നോട് പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.