ചൈത്ര തെരേസ ജോണിന്‍റെ നടപടിയിൽ ഒരു തെറ്റും ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Monday, January 28, 2019

Mullappally-Chaitra-teresa-John

സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്‍റെ നടപടിയിൽ ഒരു തെറ്റും ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമപരമായ നടപടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയെ സർക്കാർ തളർത്താൻ ശ്രമിക്കുകയാണെന്നും ഇതിനെ എന്ത് വിലകൊടുത്തും യുഡിഎഫ് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈത്ര തെരേസ ജോണിനെ സർക്കാർ പീഡിപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് സംരക്ഷണമൊരുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.