ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് ചരിത്രജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Wednesday, April 24, 2019

MullappallyRamachandran

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് ചരിത്രജയം നേടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റ് എന്നു തെളിയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാൻ ലഭിച്ച സുവർണാവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തിൽ അക്രമത്തിനു പ്രസക്തിയില്ല. വാളെടുത്തവൻ വാളാൽ നശിച്ച ചരിത്രമാണുള്ളതെന്ന് തിരിച്ചറിയാൻ സി.പി.എം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണതയ്ക്കെതിരെ ആദ്യം പ്രതികരിക്കേണ്ടത് ഉത്തമ കമ്മ്യൂണിസ്റ്റുകളാണെന്നും കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല.

സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. സ്വന്തം നാട്ടിൽ ആർ.എസ്.എസിനെ പ്രതിരോധിക്കാൻ കഴിയാത്ത നേതാക്കളാണ് പിണറായിയും കോടിയേരിയും. ഇവരാണ് രാജ്യത്ത് ആർ.എസ്.എസിനെ നേരിടാൻ ഇറങ്ങിയിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു അതെ സമയം എല്ലാക്കാലത്തും ആർ.എസ്.എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.