ഗവര്‍ണ്ണറുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, March 7, 2020

സാങ്കേതിക സര്‍വകലാശാലയിലെ അദാലത്തും തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന ഗവര്‍ണ്ണറുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ഉടന്‍ രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ രംഗത്തിന് അപമാനമായ മന്ത്രി ജലീലിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.