പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല എല്ലാ ജനവിഭാഗവും സമര സജ്ജരാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, December 23, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല എല്ലാ ജനവിഭാഗവും സമര സജ്ജരാകണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ മാനിച്ച നേതാവായിരുന്നു കെ.കരുണാകരന്‍. എല്ലാകാലത്തും മതേതരത്വത്തിന്‍റെ ഉജ്ജ്വല പ്രതീകമായിരുന്നു അദ്ദേഹം. ആ തുറന്ന പുസ്തകം വായിക്കാന്‍ പുതു തലമുറ തയ്യാറാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുന്‍ ഡിസിസി പ്രസിഡന്‍റ് കെ.സി അബു അദ്ധ്യക്ഷത വഹിച്ചു.