KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് തലസ്ഥാനത്ത് ആവേശോജ്വല വരവേല്‍പ്

Jaihind Webdesk
Wednesday, September 26, 2018


കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് തിരുവനന്തപുരം വിമാനത്താവളത്തിൽ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

https://www.youtube.com/watch?v=rJ9TtEMvMWQ

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ വൻ നിര മുല്ലപ്പള്ളി രാമചന്ദ്രനെ സ്വീകരിക്കാൻ എത്തിയത്. നിയുക്ത കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, എം.ഐ ഷാനവാസ്  എം.പി, എം.എൽ.എമാരായ വി.എസ് ശിവകുമാർ അടൂർ പ്രകാശ്, എ.പി അനിൽകുമാർ കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്‍റുമാരായ നെയ്യാറ്റിൻകര സനൽ, ടി സിദ്ദിഖ്, ബാബു ജോർജ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങൾ, ബാൻറ് മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരണം.

പ്രവർത്തകർ മുല്ലപ്പള്ളി രാമചന്ദ്രന് പുഷ്പകീരിടവും പുഷ്പഹാരവും സമർപ്പിച്ചു. പ്രവർത്തകരുടെ തിരക്ക് കാരണം അദ്ദേഹത്തിന് വാഹനത്തിൽ കയറാൻ സാധിച്ചില്ല. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രവർത്തകരുടെ തിരക്ക് നിയന്ത്രിച്ചത്. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുല്ലപ്പള്ളി തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തി. അവിടെയും നിരവധി നേതാക്കളും പ്രവർത്തകരും ചേര്‍ന്ന്അദ്ദേഹത്തെ സ്വീകരിച്ചു.