എം.ടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയിൽ ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. സംവിധായകൻ ശ്രീകുമാറിനും നിർമാണ കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. സിനിമയുടെ തിരക്കഥ തിരികെ കിട്ടണം എന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു.
1000 കോടി രൂപ ചെലവഴിച്ച് ചിത്രീകരിക്കുന്നു എന്ന് അറിയിച്ചിരുന്ന മലയാള ചലച്ചിത്രം രണ്ടാംമൂഴം ഇതോടെ പ്രതിസന്ധിയിലായി. സംവിധായകൻ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചു എന്നും സിനിമയുടെ തിരക്കഥ തിരികെ കിട്ടണം എന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയത്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
https://www.youtube.com/watch?v=OY5nfWOrog8
സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് എം.ടിയെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്. സംവിധായകൻ ശ്രീകുമാര്‍ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിക്കുകയായിരുന്നു. അഡ്വാൻസ് ആയി കൈപ്പറ്റിയ തുക തിരികെ നൽകാം എന്നും എം.ടി വാസുദേവൻ നായർ വ്യക്തമാക്കിയിട്ടുണ്ട്.
വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എം.ടി തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആത്മാർഥത സംവിധായകൻ കാണിച്ചില്ലെന്നും എം.ടിക്ക് പരാതി ഉണ്ട്. നാല് വർഷം മുൻപാണ് കരാർ ഉണ്ടാക്കിയത്. മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങാമെന്ന രീതിയിലായിരുന്നു കരാർ. ഒരു വർഷം കൂടി സമയം നീട്ടി നൽകിയെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചു കിട്ടണമെന്നാവസ്യപെട്ടു കോടതിയെ സമീപിച്ചത്.
പ്രമുഖ വ്യവസായി ബി.ആർ ഷെട്ടി ആണ് രണ്ടാമൂഴത്തിന്‍റെ നിർമാതാവ്. നായക കഥാപാത്രം ആയ ഭീമൻ ആയി അഭിനയിക്കേണ്ടിയിരുന്നത് മോഹൻലാൽ ആണ്.