നാം ഒറ്റക്കെട്ടാണ്; പരസ്പരം സ്നേഹിച്ച്, രാജ്യത്തെ വിഭജിക്കുന്ന വെറുപ്പിന്‍റെ ശക്തികളെ നമുക്ക് തോല്‍പിക്കാം : രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, December 22, 2019

Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. നാം ഒറ്റക്കെട്ടാണെന്നും പരസ്പരം സ്നേഹിക്കുന്നതിലൂടെ വെറുപ്പിന് പിന്നില്‍ ഒളിച്ചിരിക്കുന്നവരെ നമുക്ക് തോല്‍പിക്കാമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘മോദിയും അമിത് ഷായും രാജ്യത്തെ യുവ ജനങ്ങളുടെ ഭാവി നശിപ്പിച്ചു. അതിരൂക്ഷമായ തൊഴിലില്ലായ്മക്കെതിരെയും തകർന്ന സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെയും രാജ്യത്തുയരുന്ന പ്രതിഷേധത്തെ അഭിമുഖീകരിക്കാന്‍ മോദിക്കും ഷായ്ക്കും കഴിയില്ല. അതുകൊണ്ടാണ് വെറുപ്പിന് പിന്നില്‍ മറഞ്ഞിരുന്നുകൊണ്ട് അവർ നമ്മുടെ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നത്’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പരസ്പരം സ്നേഹിച്ച് മാത്രമേ വെറുപ്പിന്‍റെ ശക്തികളെ തോല്‍പിക്കാനാവൂ എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റർ സന്ദേശം.