മതേതര ഇന്ത്യയെ തകർക്കാൻ മോദി സർജിക്കൽ സ്‌ട്രൈക്ക് നടത്തി : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, January 24, 2020

മതേതര ഇന്ത്യയെ തകർക്കാൻ മോദി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണെന്നും ജനങ്ങൾ നിയമത്തെ ഭയക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.