അതിരുവിട്ട അധിക്ഷേപം; ഡീന്‍ കുര്യാക്കോസിനെതിരെ എം.എം. മണിയുടെ ആക്ഷേപ പ്രസംഗം

തൊടുപുഴ: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം. മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കുകയാണെന്നും ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും എം.എം. മണി അധിക്ഷേപിച്ചു. ‘ഷണ്ഡന്‍’ എന്ന പദപ്രയോഗവും ഡീന്‍ കുര്യാക്കോസിനെതിരെ എം.എം. മണി നടത്തി. ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു എം.എം. മണിയുടെ അതിരുവിട്ട അധിക്ഷേപ പരാമർശങ്ങള്‍.

‘‘ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വെച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടിപാർലറിൽ കയറി പടവും എടുത്ത് നടക്കുന്നു. ഷണ്ഡൻ’’– എം.എം. മണി പറഞ്ഞു.

Comments (0)
Add Comment