യുവതി പ്രവേശം : ശബരിമല തന്ത്രിയെ അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍

Saturday, January 5, 2019

G-Sudhakaran-Thantri-Rajeevaru

യുവതി പ്രവേശന വിവാദം നിലനില്‍ക്കുന്നതിനിടെ ശബരിമല തന്ത്രിയെ അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍. ശബരിമലയില്‍ യുവതി പ്രവേശിച്ചതിനെതുടര്‍ന്ന് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ. തന്ത്രി ബ്രാഹ്മണനല്ല ബ്രഹ്മണരാക്ഷനാണെന്നുമായിരുന്നു സുധാകരന്‍റെ അധിക്ഷേപം. തന്ത്രിയ്ക്ക് അയ്യപ്പനോട് സ്നേഹമില്ല. ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും തന്ത്രിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഭരണഘടനയ്ക്കും സ്ത്രീകളുടെ അവകാശത്തിനുമെതിരെ പ്രവര്‍ത്തിച്ച തന്ത്രി സാമൂഹ്യവിരുദ്ധനാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഏത് തത്വസംഹിതയിലാണ് യുവതികള്‍ അശുദ്ധരാണെന്ന് പറഞ്ഞിട്ടുള്ളതെന്നും സ്ത്രീ വിരുദ്ധനും സാമൂഹ്യവിരുദ്ധനുമായ തന്ത്രി വിശദീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, ശ്രീലങ്കന്‍ യുവതി പ്രവേശിച്ച സംഭവത്തില്‍ സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ശുദ്ധിക്രിയയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.