കൽക്കരിഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള അവസാന സാധ്യതകളും ഇല്ലാതാകുന്നു

Thursday, December 27, 2018

Meghayala-Mine-rescue-ops

മേഘാലയയിലെ കൽക്കരിഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള അവസാന സാധ്യതകളും ഇല്ലാതാകുന്നു. 13 ദിവസമായി കുടുങ്ങിക്കിടക്കുന്ന 15 പേരെയും രക്ഷിക്കാൻ ദേശീയ, ദുരന്ത പ്രതിരോധ സേനാംഗങ്ങൾ ശ്രമം പുരോഗമിക്കുന്നു. എന്നാൽ സമീപത്തെ നദിയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഖനിയിലും വെള്ളംനിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം വഴിമുട്ടുകയാണ്

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നാണ് കിഴക്കൻ ജയന്തിയ ഹിൽസ് ജില്ലയിലെ ഖനിയിൽ 20 തൊഴിലാളികൾ കുടുങ്ങിയത്. അഞ്ചുപേർ രക്ഷപ്പെട്ടെങ്കിലും 15 പേർ ഖനിക്കുള്ളിലാണ്. കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നാണ് കിഴക്കൻ ജയന്തിയ ഹിൽസ് ജില്ലയിലെ ഖനിയിൽ 20 തൊഴിലാളികൾ കുടുങ്ങിയത്. അപകടമുണ്ടായി മണിക്കൂറുകൾക്കകം സ്ഥലത്തെത്തിയ ദേശീയ ദുരന്തനിവാരണ സേന ഖനിയിൽ നിറഞ്ഞ വെള്ളം വറ്റിക്കാൻ് പാകത്തിലുള്ള അതിശക്തിയുള്ള പമ്പുകൾ ആവശ്യപ്പെട്ടിരുന്നു. മലമ്പാത വഴി അവ എത്തിക്കാനാവില്ലെങ്കിൽ സൈന്യസഹായത്തോടെ ഹെലികോപ്ടർ മാർഗം കൊണ്ടുവരണമെന്നും അഭ്യർഥിച്ചു. സംസ്ഥാനം ഭരിക്കുന്നതു നാഷനൽ പീപ്പിൾസ് പാർട്ടിബിജെപി സഖ്യ സർക്കാരായതു കൊണ്ട് ഇതു ബുദ്ധിമുട്ടാവില്ലെന്നായിരുന്നു പ്രതീക്ഷ. രണ്ടാഴ്ചയായിട്ടും നടപടിയുണ്ടായില്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തുവന്നിരുന്നു