മരട് : മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ തെരഞ്ഞെടുത്ത കമ്പനികൾക്ക് ഇന്ന് അംഗീകാരമാകും; രൂപരേഖ 10 ദിവസത്തിനകം സർക്കാരിന് നൽകും; ഉടമകളുടെ യോഗം ഇന്ന്

Jaihind News Bureau
Saturday, October 12, 2019

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്ത കമ്പനികൾക്ക് ഇന്ന് നടക്കുന്ന നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകും.  ഇതിന് ശേഷമാണ് കമ്പനികൾക്ക് ഫ്‌ളാറ്റുകൾ നൽകുക. മുംബൈ ആസ്ഥാനമായ എഡിഫൈസ് എജിനീയറിംഗ്, ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് സാങ്കേതിക സമിതി ഫ്‌ളാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്തത്. 10 ദിവസത്തിനകം ഫ്‌ലാറ്റുകൾ പൊളിക്കുന്നതിനുള്ള കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് നൽകും. അതേസമയം മരടിലെ ഫ്‌ലാറ്റ് ഉടമകൾ ആൽഫ ഫ്‌ലാറ്റിൽ വെച്ച് യോഗം ചേരും.

teevandi enkile ennodu para