മന്‍സൂർ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു ; 10 പ്രതികളും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂർ : പാനൂർ മന്‍സൂർ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.  10 പ്രതികളും സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരാണ്. മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഏഴാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ജാബിറിനെ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമൻ്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. സ്ഫോടക വസ്തുവിൻ്റെ അവശിഷ്ടങ്ങൾ മൻസൂറിൻ്റെ ശരീരത്തിൽ നിന്ന് കണ്ടെത്തി. സ്ഫോടക വസ്തു നിർമ്മിക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Comments (0)
Add Comment