ട്രെയിനുകള്‍ ഫ്ലാഗോഫ് ചെയ്യുന്ന ആവേശം റെയില്‍വേ സുരക്ഷയിലില്ലെന്ന് മല്ലികാർജുന്‍ ഖാർഗെ; കേന്ദ്ര സർക്കാരിന് വിമർശനം

Jaihind Webdesk
Monday, October 30, 2023

 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കൊട്ടി ഘോഷിച്ച് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന ആവേശം റെയിൽവേ സുരക്ഷയിലില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ബാലസോർ ദുരന്തത്തിന് ശേഷം കേന്ദ്രത്തിന്‍റെ സുരക്ഷാ അവകാശവാദങ്ങൾ ആവിയായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിൽ ട്രെയിൻ കൂട്ടിയിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസ് അധ്യക്ഷന്‍റെ വിമർശനം.