സഹായഹസ്തം പദ്ധതി : മഹിളാ കോൺഗ്രസ് പ്രതിഷേധ ജ്വാല തെളിയിച്ചു

Jaihind News Bureau
Tuesday, April 21, 2020

കോട്ടയം : ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുമെന്ന് സർക്കാർ പ്രഖ്യാപിച്ച സഹായ ഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങൾ ലഘൂകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല തെളിയിച്ചു. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് കുടുംബശ്രീ വഴി 2000 കോടി രൂപാ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയിൽ കർശനമായ വായ്പാ വ്യവസ്ഥകളും നിബന്ധനകളും ഉൾപ്പെടുത്തിയതിനാൽ എത്ര പേർക്ക് ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
സമൂഹത്തിലെ സാധാരണ സ്ത്രീകൾക്ക് വായ്പാ ലഭ്യമാക്കുന്നതിന് പദ്ധതിയിലെ നിബന്ധനകളും വ്യവസ്ഥകളും ലഘൂകരിക്കുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.

ലോക്ഡൗൺ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്ത് മഹിളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഭവനങ്ങളിൽ ദീപം തെളിയിച്ച് പ്രതിഷേധിച്ചു.

teevandi enkile ennodu para