കോൺഗ്രസ് പുനഃസംഘടനയിൽ സ്ത്രീശാക്തീകരണത്തിന് പ്രധാന്യം

Saturday, October 27, 2018
കോൺഗ്രസ് പുനഃസംഘടനയിൽ സ്ത്രീശാക്തീകരണത്തിനു വലിയ പ്രധാന്യം നല്‍കിയിരിക്കുകയാണെന്ന്  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 25,000 ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നു  നിര്‍ദേശം നൽകിയിട്ടുണ്ട് . മണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ ഒരാളെങ്കിലും വനിതയായിരിക്കണം. ഇതു സ്ത്രീകളുടെ വലിയ നേതൃനിരയെ സൃഷ്ടിക്കുമെന്നും  അദ്ദേഹം പറഞ്ഞു.  മഹിളാ കോൺഗ്രസ് സമ്മേളനം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, ദേശീയ ജനറല്‍ സെക്രട്ടറി ഷമീന ഷെയ്ഖ്, ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ റോസ്‌ന, വൈസ് പ്രസിഡന്‍റുമാരായ രാജലക്ഷ്മി ടീച്ചര്‍, സുധാ കുര്യന്‍, ആര്‍. ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.