മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ എം.എ. യൂസഫലിയുടെ വക 10 കോടി

Jaihind News Bureau
Friday, March 27, 2020

സംസ്ഥാനത്ത് കൊവിഡ്​ 19 ആശങ്ക വിതയ്ക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു​ ഗ്രൂപ് ചെയർമാൻ​​ എം.എ. യൂസഫലി 10​ കോടി രൂപ സംഭാവന നൽകും. ദുരിതാശ്വാസ നിധിയി​ലേക്ക്​ സംഭാവന നൽകണമെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മുഖ്യമ​ന്ത്രി അഭ്യർഥിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് എം.എ യൂസഫലി​ സഹായം പ്രഖ്യാപിച്ചത്​. ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ്​ ഇക്കാര്യം പുറത്തുവിട്ടത്​.

teevandi enkile ennodu para