മഹാപ്രളയം; ജനങ്ങളെ അവഹേളിക്കുന്ന പ്രസ്താവനയുമായി മന്ത്രി M.M മണി

Friday, September 7, 2018

തിരുവനന്തപുരം: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ അവഹേളിക്കുന്ന പ്രസ്താവനയുമായി മന്ത്രി എം.എം മണി. നൂറ്റാണ്ട് കൂടുമ്പോൾ പ്രളയം ഉണ്ടാകുമെന്ന് മന്ത്രി. കുറേ പേർ മരിക്കും കുറേ പേർ ജീവിക്കും ജീവിതയാത്ര തുടരും എന്നായിരുന്നു മന്ത്രിയുടെ നിരുത്തരവാദപരമായ വിവാദ പ്രസ്താവന.

ഇടുക്കി ഡാം തുറക്കില്ലെന്ന് പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാനെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.