വി.കെ ശ്രീകണ്ഠന്‍ എം.പി നയിക്കുന്ന ലോംഗ് മാർച്ചിന് തുടക്കമായി ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാർച്ചില്‍ അണിനിരന്ന് ആയിരങ്ങള്‍

Jaihind News Bureau
Sunday, January 5, 2020

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍റെ നേതൃത്വത്തിലുള്ള ലോംഗ് മാർച്ച് ആരംഭിച്ചു. പട്ടാമ്പിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം കോൺഗ്രസ് ഇനിയും തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം ഉണ്ടെന്ന് കാണിക്കാനായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നതാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും അപ്പുറം നിയമത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോംഗ് മാർച്ചിന് മുന്നോടിയായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാർച്ചില്‍ നേതാക്കളും പ്രവർത്തകരും ജനങ്ങളുംഉള്‍പ്പെടെ ആയിരങ്ങളാണ് വി.കെ ശ്രീകണ്ഠന്‍ എം.പിക്കൊപ്പം അണിനിരക്കുന്നത്. പട്ടാമ്പി ഉള്‍പ്പെടെ 14 കേന്ദ്രങ്ങളിലൂടെ മാർച്ച് കടന്നുപോകും. പട്ടാമ്പിയില്‍ നിന്ന് ആരംഭിച്ച മാർച്ച് ജനുവരി 9 ന് പാലക്കാട് സമാപിക്കും.