നാലാംഘട്ട ലോക്ഡൗണ്‍: മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി; വിമാന സര്‍വീസ് ഇല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും

 

രാജ്യത്ത് ഈ മാസം 31 വരെ യുള്ള  നാലാംഘട്ട ലോക്ഡൗണിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര വിമാന സര്‍വീസുകളും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കില്ല.  മെട്രോ റെയില്‍ സര്‍വീസുകളും അനുവദിക്കില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 31 വരെ അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍, റസ്റ്റോറന്റുകള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവയും തുറക്കില്ല.  ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികളും അനുവദിക്കില്ല. രാത്രി കര്‍ഫ്യൂ തുടരും. സംസ്ഥാനാന്തര യാത്രയ്ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ അനുമതി. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രാവാഹനങ്ങള്‍ക്ക് അനുമതിയുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരിക്കണം.   സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

അതേസമയം, സോണുകൾ സംസ്ഥാനത്തിന് തീരുമാനിക്കാം. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖയനുസരിച്ച് തീരുമാനിക്കണം. കണ്ടെയ്ൻമെന്റ്, ബഫര്‍ സോണുകള്‍ ജില്ലാഭരണകൂടത്തിന് തീരുമാനിക്കാം.

 

Comments (0)
Add Comment