പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച യു.എ.ഇയിലെത്തും : ‘ഒരു ഇന്ത്യ ഒരു ജനത’ പരിപാടി വെള്ളിയാഴ്ച ഷാര്‍ജയില്‍; ആയിരങ്ങള്‍ പങ്കെടുക്കും

Jaihind News Bureau
Tuesday, February 11, 2020

Ramesh-Chennithala-Jan-15

ദുബായ് : പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തലയുടെ മൂന്ന് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നാളെ (ബുധന്‍) അദേഹം ദുബായില്‍ എത്തും. നാളെ രാത്രി ഒന്‍പതിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍  എത്തിച്ചേരുന്ന അദേഹത്തിന് പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണം നല്‍കും.

13 ന് വ്യാഴാഴ്ച കേരളത്തില്‍ നിന്നുള്ള യുവ സംരംഭകരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കേരള കോണ്‍ക്ലേവില്‍’  അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. 14 ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ‘ഒരു ഇന്ത്യ  ഒരു ജനത’ എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി.

യു.എ.ഇയിലെ ഏഴ് എമിറേറ്റുകളില്‍ നിന്നും അല്‍ ഐന്‍ മേഖലയില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ ഷാര്‍ജയിലെ പൊതുപരിപാടിയില്‍ സംബന്ധിക്കുമെന്ന് ഇന്‍കാസ്  യു.എ.ഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരിയില്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ വന്‍ വിജയത്തിനായി ഓരോ മേഖലകളിലും വിവിധ കമ്മിറ്റികള്‍ യോഗങ്ങള്‍ ചേര്‍ന്ന് വിപുലമായ രീതിയില്‍ പ്രവര്‍ത്തിച്ച് വരുകയാണ്.

teevandi enkile ennodu para