ഇടതുമുന്നണി വർഗീയ കാർഡിറക്കി നേടിയ ജയം : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, October 28, 2019

വർഗീയ കാർഡ് ഇറക്കിയാണ് ഇടതു മുന്നണി ഉപതെരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിൽ വിജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽ.ഡി.എഫ് നേടിയതിനെക്കാൾ പത്തരമാറ്റ് തിളക്കമുള്ള വിജയമാണ് യു. ഡി.എഫ് സ്ഥാനാർഥികൾ നേടിയത്.

വട്ടിയൂർക്കാവിൽ വോട്ട് കച്ചവടം നടന്നു എന്ന പ്രതിപക്ഷ ആരോപണം ശരി വെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരം ഇപ്പോഴും നിലനിൽക്കുന്നുവെന്നും യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വാളയാർ കേസില്‍ പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാടിനെതിരെ നവംബർ 5 ന് പാലക്കാട്ട് യു.ഡി.എഫ് ഹർത്താൽ നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

teevandi enkile ennodu para