കത്ത് വിവാദം; ചെയർമാനെ മാറ്റിയതിലൂടെ പിൻവാതിൽ നിയമനം നടന്നെന്ന് എല്‍ഡിഎഫ് അംഗീകരിച്ചു: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍ ഡി.ആർ അനിലിനെ മാറ്റിയതിലൂടെ പിൻവാതിൽ നിയമനം നടന്നുവെന്ന് എൽഡിഎഫ് അംഗീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമന അഴിമതിക്കെതിരെ യുഡിഎഫ്‌ 55 ദിവസമായി നഗരസഭയ്‌ക്ക് മുന്നില്‍ നടത്തുന്ന സമരത്തിന്‍റെ വിജയമാണ് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിലൂടെ അംഗീകരിച്ചിരിക്കന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ്‌ ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിപക്ഷവും മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടു. ഇത് യുഡിഎഫിന്‍റെ സമരത്തിന്‍റെ വിജയമാണ്. സ്വന്തക്കാരെയും ഇഷ്ടക്കാരെയും പിൻവാതിലിലൂടെ നിയമിച്ചവർക്കുള്ള മുന്നറിയിപ്പാണ് ഇത്.  ഇനിയും ഇത് തുടർന്നാല്‍ അതിനെ ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

Comments (0)
Add Comment