യുവതിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി; പ്രതി പിടിയില്‍

തിരുവല്ലയിൽ യുവാവ് പെൺകുട്ടിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അയിരൂർ സ്വദേശി കവിത വിജയകുമാർ (18) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതിൽ പ്രകോപിതനായാണ് പ്രതി അജിൻ റജി മാത്യു പെൺകുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഇരുവരും +2 വിന് ഒന്നിച്ച് പഠിക്കുന്ന സമയം മുതൽ അജിൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.

പ്രണയ നൈരാശ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്.

Comments (0)
Add Comment