വി.എം സുധീരനുമായി ചര്‍ച്ച നടത്തും ; രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും : കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം : വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അവ കേട്ട് പരിഹരിക്കാവുന്നവ പരിഹരിക്കും. വി.എം സുധീരനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലവും കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് എഐസിസി ജന.സെക്രട്ടറി താരിഖ് അന്‍വറും പറഞ്ഞു. മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും. തർക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment