പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് ഇന്‍സ്പക്ടര്‍ക്കെതിരെ പരാതി

 

തൃശ്ശൂര്‍: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ആംഡ് പോലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി. ആഭ്യന്തര അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന. അക്കാദമി ഡയറക്ടർക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ജോലി മാറ്റം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവങ്ങള്‍ ഉണ്ടായത്. പതിനേഴിന് ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താത്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പരാതി. യുവതിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.

Comments (0)
Add Comment