കെ എസ് യു നിയമസഭാ മാർച്ച് വ്യാഴാഴ്ച

Tuesday, December 11, 2018

കെഎസ്‌യു വ്യാഴാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും കെടി ജലീലിനെ പുറത്താക്കുക, കെ.എസ്.യുവിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ കെഎസ്‌യു പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നിയമനം ഉടൻ തന്നെ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് ആണ് ഇക്കാര്യം അറിയിച്ചത്.