തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥനെ കണ്ടു.
മലബാറിലെ എസ്.എസ്.എൽ.സി കഴിഞ്ഞ അരലക്ഷത്തോളം വിദ്യാർഥികൾക്ക് തുടർ പഠനം നടത്താനുള്ള ഹയർ സെക്കൻഡറി സീറ്റുകൾ ഇല്ലാത്ത സാഹചര്യമാണ്. ഇതിലൂടെ മലബാർ മേഖലയിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം മാറ്റേണ്ടതുണ്ട്..പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ് എന്നിവരോട് ആവശ്യപ്പെട്ടു. എറിക് സ്റ്റീഫൻ, നബീൽ കല്ലമ്പലം, പീറ്റർ സോളമൻ തുടങ്ങിയവർക്കൊപ്പമായിരുന്നു കെ.എം. അഭിജിത്ത് മന്ത്രിയെയും പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ കണ്ടത്. മുന്നോട്ടു വെച്ച ആവശ്യം പ്രാവർത്തികമാകുന്നത് വരെയുള്ള സമര പോരാട്ടങ്ങൾക്ക് കെ.എസ്.യു നേതൃത്വം കൊടുക്കുമെന്നും കെ.എസ്.യു നേതൃത്വം അറിയിച്ചു.