തൃശൂര്‍ ക്രൈസ്റ്റ് കോളേജില്‍ കെ.എസ്.യുവിന്‍റെ തേരോട്ടം; മുഴുവന്‍ സീറ്റുകളും സ്വന്തമാക്കി

Thursday, August 29, 2019

തൃശൂര്‍ ക്രൈസ്റ്റ് കോളേജില്‍ കെ.എസ്.യുവിന്‍റെ ചരിത്ര മുന്നേറ്റം. യൂണിയൻ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും കെ.എസ്.യു സ്വന്തമാക്കി. നാല് വർഷങ്ങൾക്ക് ശേഷമാണ് ക്രൈസ്റ്റ് കോളേജ് ഭരണം കെ.എസ്.യു തിരിച്ചുപിടിക്കുന്നത്. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരായ  വിധിയെഴുത്തുകൂടിയായി കെ.എസ്.യുവിന്‍റെ ഉജ്വല വിജയം.

വി.എം മെഹറൂഫ് ചെയര്‍മാനായും, ഓസ്റ്റിന്‍ ഫ്രാന്‍സിസ് ജനറല്‍ സെക്രട്ടറിയായും അല്‍ക്കാ എലിസബത്ത് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികള്‍ ഇവരാണ്:

ദില്‍ന സിബി (ജോയിന്‍റ് സെക്രട്ടറി)

അലന്‍സ് കെ ജോണ്‍സണ്‍ ( മാഗസിന്‍ എഡിറ്റര്‍)

ഫാത്തിമ അബ്ദുള്‍ റഹിം, ഐസക് സാബു, അനോയിന്‍റ്  കെ ബിട്ടു.

എസ്.എഫ്.ഐയുടെ കോട്ടകളെ വിറപ്പിച്ച് കെ.എസ്.യു മുന്നേറുമ്പോള്‍ കലാലയങ്ങളില്‍ നീലവസന്തം തിരിച്ചെത്തുന്നതിന്‍റെ സൂചനകളാണ് ദൃശ്യമാകുന്നത്.