തലസ്ഥാനത്തെ നിശ്ചലമാക്കി കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ പെരുവഴിയിൽ; യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു; അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല

തലസ്ഥാനത്തെ നിശ്ചലമാക്കി കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്. 4 മണിക്കൂറിന് ശേഷം സർവ്വീസ് പുനരാരംഭിച്ചു. മണിക്കൂറുകളോളം യാത്രക്കാർ പെരുവഴിയിൽ ദുരിതം അനുഭവിച്ചു. അതേസമയം യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി സുരേന്ദ്രൻ കുഴഞ്ഞു വീണ് മരിച്ചു. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സർവ്വീസിനെ ചൊല്ലിയാണ് കെഎസ്ആർടിസിയും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്.

തലസ്ഥാനത്തെ നിശ്ചലമാക്കി കെഎസ്ആർടിസി യുടെ മിന്നൽ പണിമുടക്ക്. 4 മണിക്കൂറിന് ശേഷം സർവ്വീസ് പുനരാരംഭിച്ചു. മണിക്കൂറുകളോളം യാത്രക്കാർ പെരുവഴിയിൽ ദുരിതം അനുഭവിച്ചു. അതേസമയം യാത്രക്കാരനായ കടകംപള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞു വീണ് മരിച്ചു. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സർവ്വീസിനെ ചൊല്ലിയാണ് കെഎസ്ആർടിസിയും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്.

വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചത് ദുഃഖകരമായ സംഭവമാണെന്നും ഗൗരവകരമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ച സംഭവം അന്വേഷിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി എ കെ ശശീന്ദ്രൻ. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. സമരം ചെയ്യാൻ പാടില്ലെന്ന് രേഖാമൂലം ആരോടും നിർദേശിക്കാൻ സർക്കാരിന് ആവില്ലെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.

https://www.youtube.com/watch?v=hjrNWWiw73E

Comments (0)
Add Comment