കെ.പി.സി.സി പുനഃസംഘടന ഉടന്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, July 12, 2019

Mullappally-Ramachandran

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും പുനഃസംഘടനയെന്നും ജംബോ കമ്മറ്റികൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്‍റ്, വർക്കിംഗ് പ്രസിഡന്‍റ് ഇതിൽ ഏതെങ്കിലും ഒരു സ്ഥാനമേ ഒരാൾക്ക് ഉണ്ടാകൂ. വരുന്ന ഉപതെരഞ്ഞെടുപ്പിൽ ആറിൽ ആറ് സീറ്റും നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.