കെ.പി.സി.സി 14ന് നടത്താനിരുന്ന പ്രതിഷേധ കൂട്ടായ്മ മാറ്റിവെച്ചു

Jaihind Webdesk
Monday, August 12, 2019

കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതികളില്‍ എല്ലാം നഷ്ടപ്പെട്ടവരുടെയും സര്‍ക്കാരിന്‍റെ സമാശ്വാസ നടപടികളില്‍ സഹായം ലഭിക്കാത്തവരുടെയും ആഗസ്റ്റ് 14 ന് സംഘടിപ്പിക്കാനിരുന്ന പ്രതിഷേധ കൂട്ടായ്മയും ആഗസ്റ്റ് 19 ന് നടത്താനിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ദക്ഷിണമേഖലാ സമ്മേളനവും മാറ്റിവെച്ചതായി കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. നിലവിലെ പ്രളയ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.