ആളുകളെ വെട്ടിക്കൊല്ലുന്നതില്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും മത്സരിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, September 2, 2019

ആളുകളെ വെട്ടിക്കൊല്ലുന്നതിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും മത്സരിക്കുകയാണെന്ന് കെ.പി.സി .സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചാവക്കാട്  കൊല്ലപ്പെട്ട പുന്ന നൗഷാദിന്‍റെ കുടുംബസഹായ നിധി സ്വരൂപണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈപ്പമംഗലത്ത് മുൻ.കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസനും ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.

ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് ആണ് നൗഷാദ് സഹായ നിധിയുടെ ജില്ലാതല ഉദ്ഘാടനം നടന്നത്. കനത്ത മഴയിലും നൂറുകണക്കിന് പ്രവർത്തകരാണ് പരിപാടിക്കെത്തിയത്. വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സ്വരൂപിച്ച തുക കെ.പി.സി.സി പ്രസിഡന്‍റിന് കൈമാറി. പുന്ന അയ്യപ്പക്ഷേത്രം ഭാരവാഹികളും ജുമാമസ്ജിദ് ഭാരവാഹികളും സഹായം കൈമാറി. ടി.എൻ.പ്രതാപൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, അബ്ദുറഹിമാൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മുന്‍ കെ.പി.സി .സി പ്രസിഡന്‍റ് എം.എം ഹസൻ കൈപ്പമംഗലത്താണ് ഫണ്ട് സ്വരൂപണത്തിന് നേതൃത്വം നൽകിയത്. വിവിധ കമ്മിറ്റികൾ സ്വരൂപിച്ച തുകയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള തുകയും അദ്ദേഹം ഏറ്റുവാങ്ങി. കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് പ്രവർത്തകരാണ് ചാവക്കാടും, കൈപ്പമംഗലത്തും ഫണ്ട് സ്വരൂപിക്കാനെത്തിയത്.