കോടിയേരി മാറി നില്‍ക്കും; സംസ്ഥാന സെക്രട്ടറിയെ കൈവിടേണ്ട അവസ്ഥയില്‍ സി.പി.എം കേരള ഘടകം

Jaihind Webdesk
Thursday, June 20, 2019

Binoy-Kodiyeri-34

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് എതിരെയുള്ള വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസ് മുബൈ പോലിസ് കടുപ്പിച്ചതോടെ സി.പി.എമ്മില്‍ പ്രതിസന്ധി രൂക്ഷമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കേന്ദ്ര-സംസ്ഥാന നേത്യത്വങ്ങള്‍. കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുമെന്നും സുചനയുണ്ട്. വിഷയത്തല്‍ പ്രതികരിക്കണ്ട എന്ന് നിലപാടിലാണ് സി.പി.എം പോളിറ്റ് ബ്യറോ.

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയെ മുംബെ പോലിസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് ഉറപ്പായതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ കൈവിടണ്ടേ അവസ്ഥയിലാണ് സി.പി.എം കേരള ഘടകം. തെളിവുകളും മൊഴികളും ബിനോയിക്ക് എതിരായ സാഹചര്യത്തില്‍ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യമന്ന് ആശയകുഴപ്പവും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നു. വിഷയത്തില്‍ ഔദ്യോഗികമായി സി.പി.എം ഇതു വരെ പ്രതിക്കരിച്ചില്ല. കോടിയേരി ആയുര്‍വേദ ചികിത്സയിലായതിനാല്‍ പാര്‍ട്ടി പരിപാടികളില്‍ ഉള്‍പ്പടെ പങ്കെടക്കുന്നില്ലന്നാണ് സി.പി.മ്മിന്റെ വിശദികരണം.

ചികിത്സ വ്യാഴ്ച്ച അവസാനിക്കും. തുടര്‍ന്ന് അദ്ദേഹത്തിന് ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വരും. അതേസമയം വെള്ളി ആഴ്ച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്ന് ഉള്ള ദിവസങ്ങളില്‍ സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ കോടിയേരി പങ്കെടുക്കുമോ എന്ന് ചോദ്യവും ഉയരന്നു. അതേ സമയം വിഷയത്തില്‍ യാതൊരു വിധ പ്രതികരണം നടത്തേണ്ട എന്നാണ് സി.പി.എം പി.ബി.തീരുമാനം. വിഷയം വ്യക്തിപരമാണന്ന് സ്ഥാപിക്കാനാണ് പി.ബി നീക്കം. ഏതായാലും വിഷയം പാര്‍ട്ടിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.