കൊടിക്കുന്നിൽ സുരേഷ് എംപി റിപ്പബ്ലിക് ദിനത്തില്‍ രാജ് ഭവന് മുന്നിൽ ഉപവസിക്കും

Jaihind News Bureau
Saturday, January 25, 2020

ഭരണഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ റിപ്പബ്ലിക് ദിനമായ നാളെ കൊടിക്കുന്നിൽ സുരേഷ് എംപി രാജ് ഭവന് മുന്നിൽ ഉപവാസിക്കും. രാവിലെ 10മണിമുതൽ വൈകിട്ട് 4മണിവരെയാണ് കേരള രാജ്ഭവന് മുന്നിൽ ഉപവാസം. പ്രമുഖ നേതാക്കളും ആയിര കണക്കിന് പട്ടിക ജാതി പട്ടിക വിഭാഗ ജന വിഭാഗത്തിൽപ്പെട്ടവരും ഉപവാസത്തിൽ പങ്കെടുക്കും.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ഉൾപ്പെടെ ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ
യാണ് ഏകദിന ഉപവാസം. റിപ്പബ്ലിക്ക് ദിനമായ നാളെ രാജ് ഭവ്‌ന് മുന്നിലാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉപവാസിക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉപവാസം വൈകിട്ട് 4 മണിക്ക് സമാപിക്കും. തമിഴ്‌നാട്ടിലെ പ്രമുഖ ദളിത് നേതാവ് തോൾ തിരുമാളവൻ എം.പി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. നേതാക്കൾക്ക് പുറമേ ആയിര കണക്കിന് പട്ടിക ജാതി ജന വിഭാഗത്തിൽപ്പെട്ടവരും ഉപവാസത്തിൽ പങ്കെടുക്കും. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ തകർക്കുന്നു. ഡോ.ബി.ആർ അംബേദ്കറുടെ പ്രസക്തി ബോധപൂർവം ഇല്ലാതാക്കാനാണ് ശ്രമമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി .വ്യക്തമാക്കിയിരുന്നു. അംബേദ്ക്കർ വിഭാവനം ചെയ്ത് ഇന്ത്യ ഇവിടെ അനുവദിക്കില്ലെന്ന പ്രതിഞയാണ് മോദിയും അമിദ്ഷായും രാജ്യത്ത് നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരം ഗൂഡ നീക്കങ്ങൾക്കെതിരായാണ് തന്റെ ഉപവാസമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി വ്യക്തമാക്കി.