പൊതുമേഖലാ നിയമനങ്ങളിലും പ്രൊമോഷനിലും സംവരണം ഏർപ്പെടുത്താൻ അല്ലെങ്കിൽ നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയില്ലെന്നുംഅത്തരത്തിൽ ഒരു നിർദേശം കോടതികൾക്ക് സംസ്ഥാനങ്ങൾക്കുമേൽ നിർബന്ധിക്കാനോ കഴിയില്ലെന്ന് സുപ്രീം കോടതി രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായം പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി പ്രസ്താവിച്ചു .
ആർട്ടിക്കിൾ 16(4) യും 16 (4-A) യും വ്യാഖാനിച്ച സുപ്രീം കോടതി ജസ്റ്റിസ് നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയുടെയും രണ്ടംഗ ബഞ്ച് എസ് സി/ എസ് ടി, വിഭാഗങ്ങൾക്ക് സർക്കാർ തൊഴിലവസരങ്ങളിലും സ്ഥാനക്കയറ്റത്തിലും സംവരണം മൗലികമായ അവകാശം ഇല്ലായെന്ന് പ്രസ്താവിക്കുക വഴി രാജ്യത്തെ പട്ടികജാതി പട്ടിക വർഗ മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഇടയിൽ വ്യാപരിച്ച ഭയത്തെ സാധൂകരിക്കുയാണ് ചെയ്തതെന്നും ഈ വിധിന്യായം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എസ് സി എസ് ടി പീഢന നിരോധന നിയമത്തിൽ വെള്ളം ചേർത്ത് മനുവാദികളുടെ ചട്ടുകമാകാനും ഉപരിവർഗങ്ങളുടെ ദളിതർക്കു മേലുള്ള ഹിംസാത്മക അധികാരത്തെ അരക്കിട്ടുറപ്പിക്കാൻ ശ്രമിച്ച മുൻ കോടതി വിധിയെ ശക്തമായി നേരിട്ട ദളിത് പിന്നോക്ക വിഭാഗം
സാമൂഹ്യനീതിക്കെതിരെയുള്ള കോടതികളുടെ തുടരെയുള്ള വിധിനിങ്ങളെ വിധിന്യായങ്ങളെ ആശങ്കയോടെ മാത്രമാണ് കാണുന്നതെന്നും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഉടനടി പരിഹാരം കാണുകയും എല്ലാ നിയമപരമായ സാധ്യതകളും തേടണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ബി ജെ പി സർക്കാരിന്റെ ദളിത് വിരുദ്ധ മുഖമാണ് ഈ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് വേണ്ടി ഹാജരായ മുകുൽ രോഹത്ഗി , പി എസ് നരസിംഹയും വഴി വെളിവായത്. അവർ വാദിച്ചത് പൊതുമേഖല നിയമനങ്ങളിലും പ്രൊമോഷനിലും സംവരണം മൗലിക അവകാശമല്ല എന്നും അതിനാൽ തന്നെ സംസ്ഥാന സർക്കാരുകൾക്ക് ഇത്തരത്തിൽ സംവരണം നൽകുന്നതിന് യാതൊരു ഭരണഘടനാ ബാധ്യതയും ഇല്ലെന്നുമാണ്. ബി ജെ പി സർക്കാരിന്റെ കാലയളവിൽ പല പ്രമുഖ സ്ഥാനങ്ങളും വഹിച്ച ഈ അഭിഭാഷകരിൽ കൂടി പുറത്തുവരുന്നത് ബി ജെപി യുടെയും മോഡി സർക്കാരിന്റെയും സംഘ്പരിവാറിന്റേയും സംവരണ വിരുദ്ധ , ദളിത് ആദിവാസി വിരുദ്ധ മുഖമാണ്, ഇത് ബി ജെ പിയുടെ അടിസ്ഥാന വിചാരവും വിചാരധാരയുമാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു
പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിൽ വെള്ളം ചേർക്കാൻ കൂട്ടുനിന്ന ബി ജെ പി സർക്കാർ ദളിതർക്കെതിരെ അക്രമം അഴിച്ചുവിടുന്ന മനുവാദികളുടെ കുന്തമുനയയായി മാറിയെന്നും അതിശകതമായ ദളിത് പ്രക്ഷോഭത്തിന് മുൻപിൽ തൽക്കാലം പിന്മാറിയ ബി ജെ പി , അക്രമിക്കുന്നതിനു മുൻപ് പതുങ്ങിയ വന്യമൃഗത്തിനെ പോലെയാണെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞു എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു .
ഇന്ന് ലോക്സഭയിൽ ഈ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യാനുള്ള നോട്ടീസ് നൽകിയ കൊടിക്കുന്നിൽ സുരേഷിന്റെ നോട്ടീസിന് അനുമതി നൽകാതെ സ്പീക്കർ സഭ തുടരുകയും പിന്നീട് ചോദ്യവേളക്ക് ശേഷം വിഷയത്തിൽ എല്ലാ നേതാക്കളുടെയും അഭിപ്രായം സഭയിൽ ഉന്നയിക്കാൻ അനുവദിക്കുകയും ചെത് ശേഷം സഭയിൽ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പ്രസ്താവന നടത്തുകയും ചെയ്തു.
പ്രസ്താവനയിൽ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആകെ ചെയ്തത് എഴുതിത്തയ്യാറാക്കിയ തിരക്കഥ പ്രകാരം കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകുക മാത്രമായിരുന്നുവന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു .
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അടിയന്തിര പരിഹാരത്തിനായി സഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടുകയോ ഇപ്പോൾ നടക്കുന്ന ലോക് സഭ സമ്മേളനത്തിൽ തന്നെ ഒരു പ്രമേയം കൊണ്ട് വരികയോ , നിയമ നിർമാണം നടത്തുകയോ വേണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു .
ഒപ്പം തന്നെ ജഡ്ജിമാരുടെ നിയമനത്തിൽ എസ് സി എസ് റ്റി സംവരണം നടവപ്പാക്കണമെന്നും എങ്കിൽ മാത്രമേ ദളിത് വിഭാഗങ്ങൾ അനുഭവിക്കുന്ന പീഡനവും വേദനയും സംവേദനശീലത്തോടെ ഉൾക്കൊള്ളുന്ന ന്യായാധിപന്മാരും ദളിതരുടെ നേർക്ക് നടക്കുന്ന അനീതികളെ നീതിപൂർവമായ ഇടപെടലിലൂടെ ഇല്ലായ്മ ചെയുവാൻ കോടതികൾക്ക് ധാർമികവുമായ പക്വതയും കൈവരൂ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു .