നഗരസഭയുടെ വികസനത്തിന്‍റെ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പിലെ ടി ജെ വിനോദിന്‍റെ വിജയം : കൊച്ചി മേയർ

നഗരസഭയുടെ വികസനത്തിന്‍റെ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പിലെ ടി ജെ വിനോദിന്‍റെ വിജയമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ഹൈക്കോടതി ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചിട്ടാണോ നഗരസഭയെ വിമർശിച്ചത് എന്ന് സംശയിക്കുന്നതായും മേയർ പറഞ്ഞു. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി തിരുവനന്തപുരം മോഡൽ ഓപ്പറേഷൻ അനന്ത നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മേയർ വ്യക്തമാക്കി.

കൊച്ചി നഗരസഭയ്ക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായാണ് കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്ത് വന്നത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചിട്ടാണോ വിമർശിച്ചത് എന്ന് സംശയിക്കുന്നതായും മേയർ വ്യക്തമാക്കി. വെള്ളക്കെട്ടുണ്ടായ 21 ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 8 മണിവരെ തന്‍റെ നേതൃത്വത്തിൽ നഗരസഭയുടെ കൗൺസിലർമാരും ജീവനക്കാരും വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നുവെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു.

വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ചെയ്ത പ്രവൃത്തികൾ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാത്തുകൊണ്ടാണ് ക്രെഡിറ്റ് മറ്റുള്ളവർ കൊണ്ടുപോയതെന്നും മേയർ പറഞ്ഞു. വെള്ളക്കെട്ടുകൾ തിരുവനന്തപുരം മോഡൽ ഓപ്പറേഷൻ അനന്ത 60 മുതൽ 150 ദിവസത്തിനുള്ളിൽ കൊച്ചിയിൽ പൂർത്തീകരിക്കും. ഓപ്പറേഷൻ അനന്തയ്ക്ക് നേതൃത്വം നൽകിയ ജിജി തോംസനെയും ഇ.ശ്രീധരനെ സാങ്കേതിക സമിതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും മേയർ പറഞ്ഞു.

മേയർ സ്ഥാനത്ത് തുടരുന്നതിന് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു.

soumini jain
Comments (0)
Add Comment