‘ദീപയടി’ ന്യായീകരണ തിലകത്തിനോടും, വെട്ടുകിളി കൂട്ടങ്ങളോടും; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ മറുപടി

Jaihind Webdesk
Tuesday, April 30, 2019

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ പിലാത്തറയില്‍ സി.പി.എമ്മിന്റെ കള്ളവോട്ട് വാര്‍ത്തകള്‍ പുറത്തുവരികയും അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ സി.പി.എം സൈബര്‍ വിഭാഗം കെ.എസ്.യു പ്രസിഡന്റ് പ്രസിഡന്റ് കംപാനിയന്‍ വോട്ട് ചെയ്തതിനെ തെറ്റായി വ്യാഖ്യാനിച്ച് രംഗത്തെത്തിയിരുന്നു.

ഇത് ചൂണ്ടികാട്ടി അഭിജിത്തിനെതിരെ വലിയ കള്ളക്കഥകളായിരുന്നു കമ്മ്യൂണിസ്റ്റ് സൈബര്‍ പോരാളികള്‍ പടച്ചുവിട്ടത്. ഈ വിഷയത്തില്‍ കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് അഭിജിത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

പ്രിയ സുഹൃത്തുക്കളെ..,
ഇനിയൊരു മറുപടി വേണ്ടന്ന് കരുതിയതാണ്, പക്ഷേ സത്യം ബോധ്യപ്പെട്ടിട്ടും കള്ളപ്രചരണം നടത്തുന്ന ദേശാഭിമാനി, ഈ വാര്‍ത്ത,തേഡ് ഐ, നേരറിയാന്‍, അഴിമുഖം, ഇത്യാദി ഓണ്‍ലൈന്‍/പ്രിന്റ്ഡ് മീഡിയകളോടും ‘ദീപയടി’ എന്ന വാക്ക് കേരളത്തിന് സംഭാവന ചെയ്ത ന്യായീകരണ തിലകത്തിനോടും, വെട്ടുകിളി കൂട്ടങ്ങളോടും ഒരിക്കല്‍ കൂടി,
നിങ്ങളുടെ അറിവിലേക്കായി..,
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി അസംബ്ലിയിലെ എരമംഗലം പ്രദേശത്ത് നൂറ്റിപ്പത്താം ബൂത്തില്‍ വോട്ട് ചെയ്ത വ്യക്തിയാണ് ഞാന്‍.. ഇതേ ദിവസം, ഇതേ ബൂത്തില്‍ എന്റെ അമ്മമ്മയുടെ കമ്പാനിയന്‍ ആയി ഓപ്പണ്‍ വോട്ടും ചെയ്തിട്ടുണ്ട്.. പ്രായാധിക്യമുള്ള അമ്മമ്മയുടെ കാഴ്ചയിലെ വ്യക്തത കുറവാണ് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ഇടയായ സാഹചര്യം… പോളിംഗ് ബൂത്തില്‍ അമ്മമ്മയോടൊപ്പം ചെന്ന് ഫോം 14അഫില്‍ ചെയ്ത്, പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെ കൂടി, ബൂത്തിലെ എല്ലാ മുന്നണികളുടെയും ഏജന്റ്മാരുടെ മറ്റ് ഒബ്ജക്ഷന്‍ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് ഞാന്‍ ഓപ്പണ്‍ വോട്ട് ചെയ്തത്. ഇത് ജനാധിപത്യത്തിന്റെ ഭാഗമായി സാധുകരിക്കപ്പെടുന്ന വോട്ടാണ്..

വ്യക്തതക്കായി,

*ഓപ്പണ്‍ വോട്ട് ചെയ്തത് അമ്മമ്മയുടേത്
* ഓപ്പണ്‍ വോട്ട് ചെയ്തത് ഒരേ ബൂത്തില്‍ (ബൂത്ത് നമ്പര്‍ 110, എ.യു.പി സ്‌കൂള്‍ എരമംഗലം)
* വോട്ടറുടെ കൂടെയാണ് കമ്പാനിയന്‍ ആയി പോളിംഗ് ബൂത്തില്‍ ചെന്നതും, ഓപ്പണ്‍ വോട്ട് ചെയ്യുന്നതുവരെ ഉണ്ടായിരുന്നതും
* പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെ ഫോം 14അ ഫില്‍ ചെയ്തു നല്‍കിയതിനുശേഷമാണ് ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തിയത്
*പോളിങ് ഏജന്റ് മാരുടെ ഒരുതരത്തിലുമുള്ള ഒബ്ജക്ഷന്‍ ഉണ്ടായിരുന്നില്ല..

എന്റെ കൈവിരലുകളില്‍ മഷി പുരട്ടിയതാണ് പ്രശ്‌നമെങ്കില്‍ അത് എന്റെ തെറ്റല്ലെന്നും മറിച്ച് പോളിംഗ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഉന്നതാധികാരികളുടെ പിഴവ് ആണെന്നും, ഈ ബൂത്തില്‍ മാത്രമല്ല പല ബൂത്തുകളിലും ഉദ്യോഗസ്ഥര്‍ക്ക് ഈ പിഴവ് പറ്റിയിട്ടുണ്ടെന്നും, അപ്പോള്‍ അതിനു മറുപടി നല്‍കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട അധികാരികള്‍ ആണെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തട്ടെ…(വോട്ടര്‍ ആയ അമ്മമ്മയുടെ ഇടത്തെ കയ്യിലെ വിരലിലും മഷിപുരട്ടിയിട്ടുണ്ട്)

ഗള്‍ഫില്‍ ഉള്ളവരുടെയും, മരണപ്പെട്ടുപോയവരുടെയും, കള്ള വോട്ട് ചെയ്യുന്നവര്‍ അവരുടെ കള്ളവോട്ടിനെ ന്യായീകരിക്കാന്‍ ഞാന്‍ ചെയ്ത വോട്ടിനെ താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ ആരുടെ വോട്ടുകള്‍ ആണോ ചെയ്തത് അവരോടൊപ്പം പോളിംഗ് ബൂത്തില്‍ എത്തി, പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടുകൂടി ഫോം 14അഫില്‍ ചെയ്ത്, ഒബ്ജക്ഷന്‍ ഇല്ലാതെയാണ് വോട്ടിംഗ് നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ്…

(ഞാന്‍ മൂന്ന് മണിക്കൂറോളം ക്യൂ നിന്നതാണ് നിങ്ങളുടെ പ്രശ്‌നം എങ്കില്‍, ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ വേണ്ടി ബൂത്തില്‍ ഉള്ളവര്‍ പറഞ്ഞപ്പോള്‍ സ്‌നേഹപൂര്‍വ്വം അത് നിരസിക്കുകയാണ് ചെയ്തത്, വോട്ടുചെയ്ത പോസ്റ്റ് ‘പബ്ലിക്കില്‍’ നിന്ന് ‘ഫ്രണ്ട്‌സ് ഓണ്‍ലി’ ആക്കിയത് ആയിരുന്നു പ്രശ്‌നമെങ്കില്‍ ‘വെട്ടുകിളി കൂട്ടങ്ങളുടെ’ ശല്യം കൊണ്ടായിരുന്നുവെന്നും, പിന്നീടത് പബ്ലിക് തന്നെ ആക്കിയിട്ടുമുണ്ട്..)

ഈ പോസ്റ്റിലൂടെ എങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഖാക്കളും, സുഹൃത്തുക്കളും തയ്യാറാകണമെന്ന് സൂചിപ്പിക്കട്ടെ.. മറിച്ചെന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കള്ളപ്രചരണം നടത്താതെ തിരഞ്ഞെടുപ്പ് കമ്മീഷനിലോ, പോലീസിലോ എനിക്കെതിരെ പരാതി കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ…