മോദിക്കുള്ള രാഹുലിന്‍റെ മറുപടിയ്ക്ക് കാതോര്‍ത്ത് കേരളം

കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കോൺഗ്രസ് അദ്ധ്യക്ഷന്‍റെ മറുപടിക്കായി ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. ഇന്നു വൈകിട്ട് മറൈൻ ഡ്രൈവിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റുമാരെയും വൈസ് പ്രസിഡന്‍റുമാരെയും അഭിസംബോധന ചെയ്ത് രാഹുൽ നടത്തുന്ന പ്രസംഗം കേരളത്തിൽ യു.ഡി.എഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള തുടക്കം കൂടിയാണ്.

ഇന്നു വൈകിട്ട് കൊച്ചി മറൈൻ ഡ്രൈവിൽ എത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കായി കാത്തോർത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. മറൈൻ ഡ്രൈവിൽ ഒത്തുകൂടുന്ന ജന സാഗരത്തെ അഭിസംബോധന ചെയ്ത് രാഹുൽ നടത്തുന്ന പ്രസംഗം കേന്ദ്ര-സംസ്ഥാന സർക്കാർക്കാറുകളുടെ ദുർഭരണത്തിനെതിരെയുള്ള താക്കീതാവും. കഴിഞ്ഞ ദിവസം എത്തിയ പ്രധാന മന്ത്രി കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടിരുന്നു. തൃശ്ശൂരിൽ യുവമോർച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പതിവ് പോലെ നുണകളുടെ ഘോഷയാത്രയാണ് നടത്തിയത്. കേരളത്തിൽ വർഗീയത ആളിക്കത്തിച്ച് ശബരിമല പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന സൂചനയും അദ്ദേഹം നൽകി. കേരളീയ സംസ്‌കാരം വലിയ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനു നേതൃത്വം നൽകുന്നതു സംസ്ഥാന സർക്കാരാണെന്നതു ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതേ സമയം മികച്ച ഹിന്ദി പ്രാസംഗികനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ധാർമ്മികത ചോദ്യം ചെയ്യപ്പെടുമ്പോൾ നിശബ്ദനാകും. ഈ സാഹചര്യത്തിലാണ് കൊൺഗ്രസ് അദ്ധ്യക്ഷന്റെ വാക്കുകൾക്ക് മൂർച്ചയേറുന്നത്.

rahul gandhinarendra modi
Comments (0)
Add Comment