സംസ്ഥാനത്ത് മദ്യത്തിന് വില കൂടും; നികുതി വർദ്ധന 10 മുതൽ 35 ശതമാനം വരെ ; പ്രത്യേക ഓർഡിനൻസ് ഇറക്കും

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന്‍റെ വിൽപ്പന നികുതി വർദ്ധിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. പത്ത് മുതൽ മുപ്പത്തിയഞ്ച് ശതമാനം നികുതി വർധവനാണ് നടപ്പിലാക്കുക. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഉടൻ ഇറക്കും. അതേസമയം, വെർച്വൽ ക്യു സംവിധാനത്തിലൂടെ തിരക്ക് കുറയ്ക്കാനും ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള ആപ്പിനും അംഗീകാരം.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന്‍റെ ഭാഗമായി മദ്യത്തിന്‍റെ പൊതുവില്‍പന നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പൊതുവില്‍പന നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്.

ബിയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റ് വിഭാഗങ്ങളില്‍ പെടുന്ന എല്ലാ മദ്യത്തിനും 35 ശതമാനവും നികുതി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.

liquor
Comments (0)
Add Comment