അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി; ഇനി നാല് ദിനം കാഞ്ഞങ്ങാട് കൗമാര കലയുടെ മാറ്റുരയ്ക്കും

Jaihind News Bureau
Thursday, November 28, 2019

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവൻബാബുവാണ് പതാകയുയര്‍ത്തിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ സന്നിഹിതരായിരുന്നു. ഇനി നാല് ദിനം കൗമാര താരങ്ങളുടെ കലാപ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക.

28 വേദികളിലായി അരങ്ങേറുന്ന കലാമേളയില്‍ 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് കലയുടെ മാറ്റുരക്കാനെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യം ദിനം കാണികളെ കാത്തിരിക്കുന്നത്.

പതിവ് പോലെ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘം ഊട്ടുപുരയെ സജ്ജമാക്കുന്നു. 25000 പേര്‍ക്കുളള ഭക്ഷണമാണ് ദിവസവും ഒരുക്കുന്നത്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന രീതിയിലാണ് സജ്ജീകരണം.